തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദേവിയും നവീനും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണെന്ന വെളിപ്പെടുത്തലുമായി സൂര്യ കൃഷ്ണമൂർത്തി. മരിച്ച ദേവിയുടെ ബന്ധുവാണ് അദ്ദേഹം.
''മരിച്ച രണ്ട് പേരും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയി.കഴിഞ്ഞ ഒരു വർഷമായി രണ്ട് പേരുടെ സ്വഭാവത്തിലും മാറ്റങ്ങൾ കണ്ടിരുന്നുരുന്നുവെന്നും സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.
'വീട്ടിലേക്ക് വരാതിരിക്കുക, വീട്ടിൽ വന്നാൽ മിണ്ടാതിരിക്കുക അങ്ങനെ ആയിരുന്നു. ഇതൊക്കെ കാണുമ്പോൾ ബ്ലാക്ക് മാജിക്കിൽ പെട്ടത് ആണോ എന്ന് കുടുംബം സംശയിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഡെവിൽ വർഷിപ് എന്നൊരു സംഭവം ഉണ്ട്. രക്തമാണ് അവര്‍ നൽകുക എന്നതടക്കം ഞാൻ കേട്ടിട്ടുണ്ട്. ' അദ്ദേഹം വ്യക്തമാക്കി.
മൂവരും ബ്ലാക്ക് മാജിക്ക് കെണിയിൽ പെട്ടത് ആകാം എന്നാണ് പോലീസിന്റെയും സംശയം. 'എന്തിനു ഇത്ര ദൂരെ പോയി ആത്മഹത്യ ചെയ്തു, റിമോട്ട് ഏരിയ എന്തിനു തിരഞ്ഞെടുത്തു എന്നാണ് അറിയേണ്ടത്. കല്യാണം ഉറപ്പിച്ച പെൺകുട്ടിയുടെ കൂടി മനസ് മാറ്റണം എങ്കിൽ എന്ത് സംഭവിച്ചിട്ടുണ്ടാകും . ആരാണ് മനസ് മാറ്റിയത്? ആര്യ അവരെ ആണോ, അവർ ആര്യയെ ആണോ എന്ന് അറിയില്ല'- സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.