തിരുവനന്തപുരം പ്രസ് ക്ലബിന് പുതിയ നേതൃത്വം. എസ് ശ്രീകേഷ് പ്രസിഡന്‍റ്, പി ആ൪ പ്രവീണ്‍ സെക്രട്ടറി. പുതിയ ഭരണസമിതി ചുമതലയേറ്റു

New Update
trivandrum press club

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ പുതിയ പ്രസിഡന്റായി എസ്.ശ്രീകേഷ് (മാതൃഭൂമി) സെക്രട്ടറി പി.ആര്‍.പ്രവീൺ  (മലയാളം എക്സ്പ്രസ്) എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ഇന്ന് മുതൽ ചുമതലയേറ്റു.

Advertisment

trivandrum press club-2

ട്രഷറർ ആയി വിനീഷ്.വി (ജനം ടിവി), വെെസ് പ്രസിഡൻ്റ് കോവളം സതീഷ്കുമാർ (കേരളകൗമുദി) ജോയിന്റ് സെക്രട്ടറി സജിത് വഴയില (ജയ്ഹിന്ദ് ടിവി) എന്നിവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി അജിത് കുമാര്‍ എല്‍.എസ് (എസിവി), സക്കീര്‍ ഹുസൈന്‍ (മാധ്യമം), ജയമോഹന്‍.എ (തല്‍സമയം), വി.ജി.മിനീഷ് കുമാര്‍ (എന്‍ആര്‍ഐ ന്യൂസ്), ആര്‍.കെ കുമാര്‍ (കൈരളി ന്യൂസ്), പ്രകാശ് എസ്.എസ് (കൈരളി ന്യൂസ്) എന്നിവരും വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി ശങ്കര്‍ സുബ്രമണിയും (കൗമുദി ടിവി) ഇന്ന് പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ ചുമതല ഏറ്റെടുത്തു.

trivandrum press club-3

സ്ഥാനമൊഴിഞ്ഞ സെക്രട്ടറി എം.രാധാകൃഷ്ണൻ, അജി ബുധനൂർ തുടങ്ങി നിരവധിപേർ  ചടങ്ങിൽ പങ്കെടുത്തു.

Advertisment