മലയാളിക്ക് മറക്കാൻ കഴിയാത്ത മഹാപ്രതിഭയാണ് ശ്രീനിവാസൻ - കെപിസിസി വിചാർ വിഭാഗ് തിരുവനന്തപുരം ജില്ലാ ചെയർമാൻ വിനോദ് സെൻ

New Update
kpcc vichar vibhag

തിരുവനന്തപുരം: മലയാളിക്ക് മറക്കാൻ കഴിയാത്ത മഹാപ്രതിഭയാണ് ശ്രീനിവാസൻ എന്ന് കെപിസിസി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ വിനോദ് സെൻ പറഞ്ഞു. മലയാളിയുടെ  പൊങ്ങച്ചങ്ങൾക്ക് നേരെ പിടിച്ച കണ്ണാടിയാണ് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ചു പ്രധാന വേഷത്തിൽ അഭിനയിച്ച വടക്കുനോക്കി യന്ത്രമെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

കെപിസിസി വിചാർ വിഭാഗ് സംഘടിപ്പിച്ച ശ്രീനിവാസൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിനോദ് സെൻ.

ലാളിത്യത്തിൻ്റെ പ്രതിരൂപം ആയിരുന്നു ശ്രീനിവാസൻ എന്ന് സിനിമാതാരവും പ്രസ് ക്ലബ് സെക്രട്ടറിയും ആയ സജിലാൽ വി. നായർ പറഞ്ഞു. 

ആർ ഒ.അരുണിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചമ്പയിൽ സുരേഷ്, അജയാക്ഷൻ, മൗസിൻ,സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

Advertisment