Advertisment

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം. മീഡിയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

10,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഓരോ അവാർഡ്.

New Update
niyamasbha pusthakolsavam

തിരുവനന്തപുരം:  ജനുവരി 9 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി പുസ്തകോത്സവം സംബന്ധിച്ച വാര്‍ത്തകള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അച്ചടി, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി നാല് മാധ്യമ അവാര്‍ഡുകളും മികച്ച റിപ്പോര്‍ട്ടര്‍ (അച്ചടി, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍), മികച്ച വീഡിയോഗ്രാഫര്‍, മികച്ച ഫോട്ടോഗ്രാഫര്‍ എന്നിവര്‍ക്കായി ആറ് വ്യക്തിഗത അവാര്‍ഡുകളും ഉള്‍പ്പെടെ ആകെ 10 മാധ്യമ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി.

Advertisment

10,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ജനുവരി 22ന് വൈകുന്നേരം 4 മണിക്ക് മുമ്പ് സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം- 33 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമും മാര്‍ഗനിര്‍ദ്ദേശങ്ങളും www.niyamasabha.org യില്‍ ലഭ്യമാണ്.

Advertisment