ആരോഗ്യമേഖലയിൽ സമഗ്ര മാറ്റമാണ് ലക്ഷ്യം. സൗജന്യമായോ മിതമായ നിരക്കിലോ ഗുണനിലവാരമുള്ള ചികിത്സ ഉറുപ്പുവരുത്തും: വീണാ ജോർജ്

ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

New Update
veena george real

തിരുവനന്തപുരം: ആരോഗ്യമേഖലയിൽ സമഗ്ര മാറ്റമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

Advertisment

സൗജന്യമായോ മിതമായ നിരക്കിലോ ഗുണനിലവാരമുള്ള ചികിത്സ ഉറുപ്പുവരുത്തുകയാണ് സർക്കാർ നയമെന്ന് വീണാ ജോർജ് പറഞ്ഞു.


ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.


2024 - 2025 സാമ്പത്തിക വർഷം കൊടുമൺ, ഒറ്റത്തേക്ക്, ഐക്കാട് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

അടൂർ ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 15 കോടി രൂപയുടെ വികസനം നടക്കുന്നു.

അടൂരിൽ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിക്ക് എട്ട് കോടി രൂപയുടെ അനുമതിയായിട്ടുണ്ട്.

ചന്ദനപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ ഒരു ഫാർമസിസ്റ്റിനെ കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisment