Advertisment

കാൻസർ ബാധിതരായ മാതാപിതാക്കളെ വീട്ടിൽ നിന്നും പുറത്താക്കി മകൾ. പൊലീസ് ഇടപെട്ടിട്ടും മകൾ വഴങ്ങിയില്ല

നേരത്തെയും മകൾ മാതാപിതാക്കളെ പുറത്താക്കിയിരുന്നു. പൊലീസ് മാതാപിതാക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഇന്ന് സബ് കളക്ടർ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു.

New Update
kerala police jeep news

തിരുവനന്തപുരം : വർക്കല അയിരൂരിൽ കാൻസർ ബാധിതരായ മാതാപിതാക്കളെ വീട്ടിൽ നിന്നും പുറത്താക്കി മകൾ ഗേറ്റ് അടച്ചു. സദാശിവനെയും ഭാര്യ സുഷമയെയും ആണ് മകൾ സിജി വീടിന് പുറത്താക്കിയത്.

Advertisment

പൊലീസ് സ്ഥലത്തെത്തിയിട്ടും മകൾ ഗേറ്റ് തുറക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ പൊലീസ് മതിൽ ചാടിക്കടന്ന് മകളോട് സംസാരിച്ചുവെങ്കിലും മകൾ വഴങ്ങിയില്ല. ഒടുവിൽ നാട്ടുകാർ ഗേറ്റ് തള്ളിതുറക്കുകയായിരുന്നു.

നേരത്തെയും മകൾ മാതാപിതാക്കളെ പുറത്താക്കിയിരുന്നു. പൊലീസ് മാതാപിതാക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഇന്ന് സബ് കളക്ടർ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു.

തുടർന്ന് രക്ഷിതാക്കൾക്ക് ആ വീട്ടിൽ താമസിക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം കളക്ടർ അനുവദിച്ചിരുന്നു. എന്നാൽ മകൾ ആദ്യമേ വീട്ടിലെത്തി അകത്തുകയറി ഗേറ്റ് ലോക്ക് ചെയ്യുകയായിരുന്നു.

വസ്തുതർക്കമാണ് മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം.

Advertisment