New Update
/sathyam/media/media_files/2025/02/06/wrOoI5CTtAfsRVjdBjAT.jpg)
തിരുവനന്തപുരം: പാലോട് വനത്തിനുള്ളിൽ മൃതദേഹം. കാട്ടാന ആക്രമണത്തിൽ മരിച്ചതെന്ന് സംശയം.
Advertisment
പാലോട് – മങ്കയം – അടിപ്പറമ്പ് വനത്തിലാണ് 5 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ശാസ്താംനട സ്വദേശി ബാബുവാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബാബു അടിപ്പറമ്പ് ഉള്ള ബന്ധു വീട്ടിലേക്ക് പോകാനായി സ്വന്തം വീട്ടിൽ നിന്നിറങ്ങിയത്. എളുപ്പ വഴിയായതിനാൽ വനത്തിനുള്ളിലൂടെ നടന്നാണ് പോയത്.
എന്നാൽ ദിവസങ്ങളായി ബാബുവിനെ കാണാനില്ലാത്തതിനെ തുടർന്നു ബന്ധുക്കൾ ഇന്ന് വനത്തിനുള്ളിൽ പരിശോധന നടത്തിയിരുന്നു.
ദുർഗന്ധം വരുന്ന ഭാഗത്തേക്ക് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.