New Update
/sathyam/media/media_files/2025/02/16/Jm1sULuhqUMFY3rOGjbL.jpg)
തിരുവനന്തപുരം : വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന് കെട്ടിയ അലങ്കാര കമാനം പൊളിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.
Advertisment
ചായം സ്വദേശി പ്രകാശൻ (44)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയോടെയാണ് അപകടം സംഭവിച്ചത്. അലങ്കാര കമാനം പൊളിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു.
ഷോക്കേറ്റയുടൻ പ്രകാശൻ റോഡിൽ വന്നു വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിതുര പൊലീസ് കേസെടുത്തു.