/sathyam/media/media_files/2025/03/02/uGmbiZXCPx4Ir7DBIUu2.jpg)
തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഇരുപതാം വാർഷികാഘോഷങ്ങൾ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
‘എവരി ചൈൽഡ് എ സയന്റിസ്റ്റ് ആൻഡ് ആൻ ആർട്ടിസ്റ്റ്’ എന്ന കുട്ടികൾക്കു വേണ്ടിയുള്ള പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു.
ജൈവവൈവിധ്യ ബോർഡിലെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പൂർണമായ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽ കുമാർ, മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ, ഡോ. ആർ വി വർമ്മ, ഡോ. ഉമ്മൻ വി ഉമ്മൻ, ഡോ. സി ജോർജ് തോമസ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. സി എസ് വിമൽകുമാർ എന്നിവർ സംസാരിച്ചു.
പ്രൊഫ. ഇ കുഞ്ഞിക്കൃഷ്ണൻ കേരളത്തിലെ ജൈവവൈവിധ്യത്തിനൊരാമുഖം എന്ന വിഷയത്തിൽ സംവദിച്ചു. സംസ്ഥാന ജൈവവൈവിധ്യ ആസൂത്രണ കർമ പദ്ധതിക്ക് രൂപംനൽകി.