/sathyam/media/media_files/2025/03/03/ozsbxiQTOjjqFZ4BIkRI.jpg)
തിരുവനന്തപുരം: മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ 30നകം പൂർത്തിയാക്കുന്നതിന് കർമപദ്ധതികൾ രൂപീകരിച്ച് കോർപറേഷൻ.
വലിച്ചെറിയൽമുക്ത ക്യാമ്പയിൻ, 100 ശതമാനം വാതിൽപ്പടി അജൈവമാലിന്യ ശേഖരണ പ്രവർത്തനം, ഖര -ദ്രവ മാലിന്യ സംസ്കരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
കോർപറേഷൻ കൗൺസിൽ യോഗം കർമപദ്ധതി ഏകകണ്ഠമായി അംഗീകരിച്ചു. സംസ്ഥാന സർക്കാരിന്റെ ആരോഗ്യജാഗ്രതാ ഉത്തരവുകൾ ഉൾപ്പെടുത്തിയാണ് ഓരോ വാർഡിലും കർമപദ്ധതി രൂപീകരിക്കുന്നത്.
30ന് അവസാനിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്താൻ കൗൺസിലർമാർക്ക് നിർദേശവും നൽകി. വാർഡ് തലത്തിൽ കൗൺസിലർ ചെയർമാനായും പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കൺവീനറായും സമിതി രൂപീകരിക്കും.
വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വാർഡ് ശുചിത്വാരോഗ്യ സമിതി ചേർന്ന് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതാണ് ആദ്യഘട്ടം.
തുടർന്ന് 50 വീടുകളെയോ സ്ഥാപനങ്ങളെയോ ചേർത്ത് ക്ലസ്റ്റർ രൂപീകരിച്ച് ശുചിത്വ സ്ക്വാഡ് തയ്യാറാക്കും. പദ്ധതികൾക്കുള്ള ഫണ്ട് സമിതി ചെയർമാന്റെയും കൺവീനറിന്റെയും ജോയിന്റ് അക്കൗണ്ടിലേക്കാണ് നൽകുന്നത്.
മാലിന്യം തള്ളിയാൽ പരാതിപ്പെടാം പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ പരാതിപ്പെടുന്നവർക്ക് സിറ്റിസൺസ് റിവാർഡ് പരിഗണനയിൽ.