താപനില വർധിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഗവ. ആശുപത്രികളിൽ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക് വരുന്നു

അഗ്നിശമന സേനയുടെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ഫയർ ഓഡിറ്റ് നടത്തുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌. 

New Update
HEAVY HOT CLIMATE

തിരുവനന്തപുരം: ജില്ലയിൽ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു. 

Advertisment

താപനില വർധിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഗവ. ആശുപത്രികളിൽ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക് സജ്ജീകരിക്കാൻ പ്രത്യേകം തുക അനുവദിച്ചു. 


ഐസ് പാക്ക്‌സ്, എയർ കൂളർ, ഗാർഡൻ സ്‌പ്രെയർ, കോൾഡ് ബ്ലാങ്കറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജമായിരിക്കണമെന്ന് കലക്ടർ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. 


അഗ്നിശമന സേനയുടെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ഫയർ ഓഡിറ്റ് നടത്തുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌. 

ഉദ്യോഗസ്ഥർക്ക് ഓരോ വാർഡ് വീതം നൽകി ഫയർ മോണിറ്ററിങ്‌ നടത്തുന്ന സേഫ്റ്റി ബീറ്റ് പ്രവർത്തനവും പൊതുസ്ഥലങ്ങളിൽ ബോധവൽക്കരണവും നടത്തുന്നുണ്ട്. 

കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കൂടുതൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിച്ചതായി തദ്ദേശവകുപ്പ് പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ കലക്ടർ അനുകുമാരി അധ്യക്ഷയായി.