മദ്യത്തിനും, മയക്കുമരുന്നിനുമെതിരെ ലഹരി മുക്ത ക്ലാസുമായി  എം. ജി കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്

കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ രാമ ഭദ്രൻ ലഹരി മുക്ത ക്ലാസ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
mgm college tvm

തിരുവനന്തപുരം: വണ്ടിത്തടം തിരുവല്ലത്ത്‌ പ്രവർത്തിക്കുന്ന സോഷ്യൽ ജസ്റ്റിസ് ഫൗണ്ടേഷന്റെ കോളേജായ എം. ജി കോളേജ് ഓഫ് എഞ്ചിനിയറിങ്ങിൽ വർദ്ധിച്ചുവരുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ലഹരി മുക്ത ക്ലാസ്സ് നടത്തി.

Advertisment

കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ രാമ ഭദ്രൻ ലഹരി മുക്ത ക്ലാസ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. റിട്ടയേർഡ് ഡി.വൈ.എസ്.പി രാമചന്ദ്രൻ കെ സ്വാഗതം ആശംസിച്ചു.


ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ അഡ്വ. ഡോ. ജയ് കുമാർ, ചെയർമാൻ മുത്തുസ്വാമി, ട്രഷറർ രാധാകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ പ്രീതി സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.


ജില്ലാ അസി. എക്സൈസ് കമ്മീഷണർ ഹരികുമാർ പി. എസ്  കോളേജിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ക്ലാസ്സ്‌ എടുത്തു. 

സാംമ്പോ ജു-ജിത്സു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ശ്രീ മാസ്റ്റർ രാഹുൽ എച്ച് എസ് പ്രോഗ്രാമിൽ പങ്കെടുത്തു. പോളിടെക്‌നിക് വൈസ് പ്രിൻസിപ്പൽ ശ്രീ യേശുരാജ് നന്ദി പ്രസംഗം അവതരിപ്പിച്ചു.