2025 ലെ കേഡർ ലൈഫ് ടൈം കോൺട്രിബ്യൂഷൻ ടു ഓട്ടിസം അവാർഡ് മെറി ബറുവയ്ക്ക്

മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഓട്ടിസം അവബോധം, വിദ്യാഭ്യാസം, ഓട്ടിസം നയം എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് മെറി ബറുവയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

New Update
meri burau

തിരുവനന്തപുരം: 2025 ലെ കേഡർ (സെൻറർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ) ലൈഫ് ടൈം കോൺട്രിബ്യൂഷൻ ടു ഓട്ടിസം അവാർഡ് മെറി ബറുവയ്ക്ക്. 

Advertisment

മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഓട്ടിസം അവബോധം, വിദ്യാഭ്യാസം, ഓട്ടിസം നയം എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് മെറി ബറുവയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.


മാർച്ച് 23 ന് തിരുവനന്തപുരം ലുലു മാളിൽ നടക്കുന്ന കേഡർ ഓട്ടിസം അവബോധ പരിപാടികളുടെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പുരസ്കാരം സമ്മാനിക്കും.


ഓട്ടിസ്റ്റിക്കായ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും ക്രിയാത്മകമായി സ്വാധീനിക്കുകയും സംഭാവന ചെയ്യുകയും ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും അംഗീകരിക്കുന്നതിനായി 2024 മുതൽക്കാണ് കേഡർ ഈ പുരസ്കാരം നൽകുന്നത്.

1991 ൽ ആക്ഷൻ ഫോർ ഓട്ടിസം എന്ന സ്ഥാപനം മെറി ബറുവ ആരംഭിച്ചു. 

തുടർന്ന് ആകാർ ഏർലി ഇൻറർവെൻഷൻ പ്രോഗ്രാം, ഓപ്പൺ ഡോർ ഡേ സ്കൂൾ പ്രോഗ്രാം, പാരൻറ് ചൈൽഡ് ട്രെയിനിംഗ് പ്രോഗ്രാം, വർക്ക് ബിഹേവിയേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം, ആധാർ വൊക്കേഷണൽ സെൻറർ, ആനന്ദ അസിസ്റ്റഡ് ലിവിംഗ് ഹോം തുടങ്ങിയ സംരംഭങ്ങളിലൂടെ ഓട്ടിസം പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കുമായി ജീവിതം സമർപ്പിച്ചു.


1999 ലെ നാഷണൽ ട്രസ്റ്റ് ബില്ലിലും 2016 ലെ ആർപിഡബ്ല്യുഡി ആക്ടിലും ഓട്ടിസത്തെ ഔപചാരികമായി ഉൾപ്പെടുത്തുന്നതിൽ ബറുവയുടെ നിരന്തര വാദ ശ്രമങ്ങൾ നിർണായക പങ്കുവഹിച്ചു.


തൻറെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിലൂടെ ഓട്ടിസം ബാധിച്ച കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്കും അധ്യാപകർക്കും പിന്തുണ നൽകാൻ മെറി ബറുവയ്ക്കായി.

Advertisment