തിരുവനന്തപുരത്ത് പട്ടാപ്പകൽ ബൈക്ക് മോഷണം. പ്രതികൾ പിടിയിൽ

നമ്പർ മാറ്റി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്

New Update
kerala police vehicle1

 തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ച പ്രതികൾ പിടിയിൽ. കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്.

Advertisment

ഏപ്രിൽ ഏഴാം തീയതി ഉച്ചയ്ക്കാണ് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത്.

നമ്പർ മാറ്റി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് പറഞ്ഞു.