Advertisment

തിരുവനന്തപുരത്ത് 63കാരന്‍ മരിച്ച സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍; നിര്‍ണായകമായത് ബന്ധുവിന്റെ മൊഴി

രാജേന്ദ്രനും മകന്‍ രാജേഷും തമ്മില്‍ വഴക്കുണ്ടായതായും മകന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും മൊഴി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
rajendran vilavurkal

തിരുവനന്തപുരം: 63കാരന്റെ മരണത്തില്‍ മകന്‍ കസ്റ്റഡിയില്‍. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ച സംഭവത്തിലാണ് മൂത്തമകന്‍ രാജേഷി (42)നെ മലയിന്‍കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

Advertisment

രാജേന്ദ്രന്റെ മരണം മകന്റെ മര്‍ദ്ദനമേറ്റാണെന്ന് ബന്ധു മൊഴി നല്‍കിയിരുന്നു. മദ്യപിച്ചെത്തിയ രാജേന്ദ്രനും മകന്‍ രാജേഷും തമ്മില്‍ വഴക്കുണ്ടായതായും മകന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും മൊഴിയില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട്‌ ലഭിച്ചശേഷമെ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

Advertisment