ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/1jQCDYuiboW0onBQYyEM.jpg)
തിരുവനന്തപുരം: അച്ഛനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മലയിന്‍കീഴ് വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിളാകത്തു വീട്ടിൽ സി.രാജേന്ദ്രനെ (63) കൊലപ്പെടുത്തിയ കേസിലാണ് മൂത്തമകൻ ആർ. രാജേഷിനെ (42) അറസ്റ്റു ചെയ്തത്.
Advertisment
രാജേഷിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാജേഷിന്റെ അടിയേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നാലാം തീയതി മദ്യലഹരിയില്‍ ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്ന് രാജേഷ് മുറ്റത്തുകിടന്ന വിറകുകഷണം കൊണ്ട് അടിക്കുകയായിരുന്നു. ദൃക്‌സാക്ഷി കൂടിയായ ബന്ധുവിന്റെ മൊഴി കേസില്‍ നിര്‍ണായകമായി.