തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയുടെ ദേഹത്തേക്ക് സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകിവീണു. ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് അപകടത്തില്‍പെട്ടത്. പാലസ് റോഡ് ഗവണ്‍മെന്റ് ടൗണ്‍ യു.പി.എസിന് സമീപത്തെ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. മൂന്നുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗമാണ് ഇളകിവീണത്.