Advertisment

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലു വര്‍ഷത്തോളം പീഡിപ്പിച്ചു; പ്രതിക്ക് 86 വര്‍ഷം കഠിന തടവ്; സംഭവം തിരുവനന്തപുരത്ത്‌

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലു വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 86 വര്‍ഷം കഠിന തടവ്

New Update
lathy ratheesh

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലു വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 86 വര്‍ഷം കഠിന തടവ്. 75,000 രൂപ പിഴയും അടയ്ക്കണം. കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി രതീഷ് കുമാറി(ലാത്തി രതീഷ്)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 

Advertisment

പിഴത്തുക അടച്ചില്ലെങ്കിൽ 19 മാസം കൂടുതൽ തടവ് അനുഭവിക്കണം. 2015ലാണ് ഇയാള്‍ കുട്ടിയെ ആദ്യമായി ഉപദ്രവിച്ചത്. അന്ന് കുട്ടിക്ക് ഒമ്പത് വയസായിരുന്നു പ്രായം. പിന്നീട് ഇയാള്‍ നാലു വര്‍ഷത്തോളം പീഡനം തുടര്‍ന്നുവെന്നാണ് കേസ്.

Advertisment