തിരുവനന്തപുരം: പൂന്തുറയില്‍ മിന്നലേറ്റ് വള്ളം തകര്‍ന്നു. മിന്നലേറ്റ് വിണ്ടുകീറിയ വള്ളത്തിന്റെ മുന്‍ഭാഗം മുഴുവനായും തകര്‍ന്ന് തെറിച്ചുപോയി. പൂന്തുറ സ്വദേശി നിക്‌സണിന്റെ വളളമാണ് തകർന്നത്.
വളളത്തിൽ നിന്ന് തീയും പുകയും ഉയരുന്നതുകണ്ടപ്പോഴാണ് തൊഴിലാളികള്‍ ഓടിയെത്തിയത്. ശനിയാഴ്ച വൈകിട്ട് നാലു മണി കഴിഞ്ഞാണ് സംഭവം നടന്നത്.