Advertisment

തൃശൂർ ഡിസിസി പിരിച്ചു വിടും; ജോസ് വള്ളൂരിനോട് ഇന്ന് തന്നെ രാജി വയ്ക്കാൻ നിർദേശം ! യുഡിഎഫ് ചെയർമാൻ സ്ഥാനത്തു നിന്നും എം പി വിൻസെന്റിനെയും നീക്കും. കൂട്ടത്തല്ലിൽ സസ്പെൻഷൻ ഉറപ്പ് ! ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വി കെ ശ്രീകണ്ഠനോ വി ടി ബൽറാമിനോ നൽകും. ടി എൻ പ്രതാപനെതിരെയും നടപടി വരും ! കെ സുധാകരൻ തൃശൂരിലേക്ക്; കടുത്ത നടപടിക്ക് കോൺഗ്രസ്

മുൻ എംപി ടി എൻ പ്രതാപനെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം തമ്മിൽ തല്ലിയ എല്ലാവരെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കും. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | പൊളിറ്റിക്‌സ് | തിരുവനന്തപുരം

New Update
congress Untitled.m.jpg

തിരുവനന്തപുരം: തൃശൂരിലെ തോൽവിക്ക് പിന്നാലെ കടുത്ത നടപടിയുമായി കോൺഗ്രസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ അധ്യക്ഷസ്ഥാനത്തു നിന്നും ഇന്ന് നീക്കും. 

Advertisment

ജില്ല യുഡിഎഫ് ചെയർമാൻ സ്ഥാനത്തു നിന്നും എംപി വിൻസെന്റിനെയും നീക്കും. ഡിസിസി ഭാരവാഹികളെയും ഒഴിവാക്കും. 

തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയും ചാലക്കുടി മണ്ഡലത്തിലെ തൃശൂർ ജില്ലയിലെ അസംബ്ലി സെഗ്മെന്റിൽ വോട്ട് കുറഞ്ഞതും അന്വേഷിക്കാനും നിർദേശമുണ്ട്. ഇതിനായി അഞ്ചംഗ സമിതിയെ ഉടൻ നിശ്ചയിക്കും.

കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉടൻ തൃശൂരിലെത്തും. ഡിസിസി പ്രസിഡന്റിന്റെ ചുമതല വികെ ശ്രീകണ്ഠൻ, വി ടി ബൽറാം എന്നിവരിൽ ഒരാൾക്ക് നൽകാനാണ്  നീക്കം.

ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെയും അച്ചടക്ക നടപടിക്ക് നീക്കമുണ്ട്. മുൻ എംപി ടി എൻ പ്രതാപനെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം തമ്മിൽ തല്ലിയ എല്ലാവരെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കും.

Advertisment