മുതലപ്പൊഴിയില്‍ വീണ്ടും അപകടം: വള്ളം മറിഞ്ഞു

New Update
fishing-boat-accident-muthalappozhi.jpg

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. കടലില്‍ വീണ മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളമാണ് മറിഞ്ഞത്.

Advertisment

ഇന്നലെ രണ്ട് തവണ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. പുലര്‍ച്ചെ വള്ളം മറിഞ്ഞ് അഞ്ച് മത്സത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പിന്നീടുണ്ടായ അപകടത്തില്‍ രണ്ട് പേരും കടലില്‍ വീണിരുന്നു. അപകടത്തില്‍പ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

Advertisment