തിരുവനന്തപുരം: ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടു. ടീം ഇന്ത്യയെ പഠിച്ചുവന്ന ഓസ്ട്രേലിയൻ ടീമാണ് ഇന്ത്യൻ സ്വപ്നങ്ങൾ തകർത്തെറിഞ്ഞത്. ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഓസീസ് ആറാം ലോകകിരീടം ചൂടി.
2003ന് ശേഷം 2023ലും ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. കനത്ത തോൽവിയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ഭാരതത്തിന്റെ വീര പുത്രർ ഈകപ്പ് അർഹിച്ചിരുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മറക്കാൻ കഴിയാത്ത ഒരു മോശം ദിവസം.ലോകമേ ഞങ്ങൾ തിരിച്ചു വരും. Well Played Team BHARAT എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു.
അതേസമയം ആറാം ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഓസ്ട്രേലിയൻ ടീമിന് അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ടൂർണ്ണമെൻ്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വച്ച ഇന്ത്യൻ ടീമിന് കീരീടം നേടാനായില്ലെങ്കിലും രാജ്യത്തിന് ആവേശം പകരാൻ അവർക്ക് സാധിച്ചു.