/sathyam/media/media_files/2025/09/06/welfare-party-poovar-2025-09-06-23-14-10.jpg)
പൂവാർ: വെൽഫെയർ പാർട്ടി പൂവാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ഒന്നാണോണം" എന്ന തലക്കെട്ടിൽ പൂവാർ ഏഴാം വാർഡിലെ തൊഴിലുറപ്പ് - ആരോഗ്യ - ഹരിതകർമ്മ പ്രവർത്തകരുടെ സംഗമവും മുതിർന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി പരിപാടി ഉദ്ഘാടനം ചെയ്തു. അനീതി നിറഞ്ഞ നിലവിലെ സാമൂഹിക അന്തരീക്ഷത്തിൽ സാഹോദര്യത്തിൻ്റെ സന്ദേശം പകരുന്ന കൂട്ടായ്മകളാണ് നമ്മുടെ നാട് ആവശ്യപ്പെടുന്നത്. ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുന്ന രാഷ്ട്രീയ പ്രവർത്തനമാണ് വെൽഫെയർ പാർട്ടി നടത്തി വരുന്നതെന്ന് അവർ പറഞ്ഞു.
മുതിർന്ന തൊഴിലുറപ്പ് പ്രവർത്തകരായ സുഭദ്ര, ആബിദ, രാധമ്മാൾ എന്നിവരെ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, ജില്ലാസമിതി അംഗം അബ്‌ദുൾ ഹലീം എന്നിവർ ആശംസകൾ അർപ്പിച്ചു.
വാർഡ് പ്രസിഡന്റ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ സുനിലാ ഖാദർ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.