കെസിഇഎഫ് സഹകരണ സംഘം രജിസ്ട്രാർ ഓഫീസ് മാർച്ച്‌ നടത്തി

New Update
kcef march

തിരുവനന്തപുരം: സഹകരണ ജീവനക്കാർക്ക് സർക്കാർ അനുവദിച്ച ഒരു ഗഡു ക്ഷാമ ബത്ത നിഷേധിക്കുന്ന രെജിസ്ട്രാറുടെ 10686/2925 സർക്കുലർ നിർദ്ദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കുടിശ്ശികയായ ആറു ഗഡു ക്ഷാമ ബത്ത എല്ലാവിഭാഗം സഹകരണ ജീവനക്കാർക്കും ലഭിക്കാനാവശ്യമായ ഉത്തരവുകൾ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ ജീവനക്കാർ രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

Advertisment

സെപ്റ്റംബർ ഒന്നിന് 398/2025 ഓർഡർ പ്രകാരമാണ് സഹകരണ ജീവനക്കാർക്ക് ഒരു ഗഡു (6%)ഡി. എ. കുടിശ്ശിക അനുവദിച്ചത്.

എന്നാൽ ഫണ്ട് ഇറോഷനുള്ള സംഘങ്ങളും നഷ്ടത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളും പ്രസ്തുത ഡി. എ. എടുക്കുവാൻ പാടില്ലെന്നും എടുത്ത സംഘം ജീവനക്കാർ ആയത് തിരിച്ചടക്കാൻ നിർദ്ദേശം നൽകണമെന്നും കാണിച്ചുകൊണ്ട് സഹകരണ സംഘം രജിസ്ട്രാർ സെപ്റ്റംബർ 9ന് ജില്ലാ ജോയിന്റ് രെജിസ്റ്റർമാർക്ക് നൽകിയ നിർദ്ദേശമാണ് വിവാദമായത്.

രാഷ്ട്രീയ ഭേദമന്യേ സഹകരണ മേഖലയിലെ ജീവനക്കാരുടെ എല്ലാ സംഘടനകളും ഇതിനെതിരെ വ്യാപകമായ പ്രതിഷേധം അറിയിച്ചിരുന്നു. 

സംസ്ഥാനത്തെ പതിനാലുജില്ലകളിൽനിന്നും ആയിരങ്ങൾ അണിനിരന്ന മാർച്ച്‌ ഡി. പി. ഐ. ജംഗ്‌ഷനിൽനിന്നും ആരംഭിച്ച് സഹകരണ ഭവനുമുമ്പിൽ സമാപിച്ചു.

മുദ്രാവാക്യം വിളിച്ച് രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവ് ഓഫീസിനുമുമ്പിൽ കത്തിച്ചു പ്രതിഷേധിച്ചു. പിന്നീട് പ്രവർത്തകർ കുത്തിയിരുന്ന് ധർണ്ണ  നടത്തി. 

സമരം കെ. സി. ഇ. എഫ്. സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ ഉദ്ഘാടനം ചെയ്തു. മുൻ ജനറൽ സെക്രട്ടറി ഇ. ഡി. സാബു അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണൻ, ഭാരവാഹികളായ എം. സതീഷ്കുമാർ നെയ്യാറ്റിൻകര, സി. കെ. മുഹമ്മദ്‌ മുസ്തഫ പാലക്കാട്‌, സി. വി. അജയൻ കോഴിക്കോട്, പി. രാധാകൃഷ്ണൻ ആലപ്പുഴ, ആക്കിനാട്ട് രാജീവ്‌ പത്തനംതിട്ട, അനിതവത്സൻ കോഴിക്കോട്, പി. കെ. പ്രകാശ്കുമാർ കാസർഗോഡ്, എൻ. വി. രഘുനാഥൻ കണ്ണൂർ, വനിതാഫോറം സംസ്ഥാന കോർഡിനേറ്റർ ശ്രീജ എസ്‌. നാഥ്,എസ്‌. അർച്ചന എന്നിവർ പ്രസംഗിച്ചു. 

മാർച്ചിന് പി. ബി. ഉണ്ണി,പ്രിൻസൺ തോമസ്, ഷൈജു ഫ്രാൻസിസ്, സിബി മൂവാറ്റുപുഴ, വീരേന്ദ്രകുമാർ, അജിത്കുമാർ, അബ്ദുൾ അസീസ്, മനു പി. കൈമൾ, അരൂൺ ശിവാനന്ദൻ, ബിജുകുമാർ, ഷിയാജ് പി. പി., പി. ആർ. പ്രമോദ്, അഗീഷ് കണ്ണൂർ,എന്നിവർ നേതൃത്വo നൽകി.

Advertisment