New Update
/sathyam/media/media_files/2025/09/16/book-release-2025-09-16-22-16-44.jpg)
തിരുവനന്തപുരം: പി.എസ് പ്രദീപ് രചിച്ച ആത്മ ശിഖരങ്ങൾ എന്ന പുസ്തകം വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു പുസ്തകം ഏറ്റുവാങ്ങി.
Advertisment
എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജോൺ സാമുവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. വി. രാജാകൃഷ്ണൻ പുസ്തകപരിചയം നടത്തി.
ഗവ.ആയുർവേദ കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ.എസ്.ആനന്ദ്, അഡ്വ. എം.എസ്. ഷംസുദീൻ, വിനു എബ്രഹാം, രചയിതാവ് പി.എസ് പ്രദീപ്, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.