New Update
/sathyam/media/media_files/2025/09/16/scoute-and-guide-award-2025-09-16-22-40-11.jpg)
തിരുവനന്തപുരം: കേരള സംസ്ഥാന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന തല സ്കൗട്ട് അവാർഡിന് (ദീർഘകാല സേവനത്തിന്) തിരുവനന്തപുരം കാരക്കോണം പി.പി.എം എച്ച്.എസ് ഹിന്ദി അധ്യാപകൻ രതീഷ്കുമാർ അർഹനായി.
Advertisment
സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന ചീഫ് കമ്മീഷണറും സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറുമായ ഉമേഷ് എൻ. എസ്.കെ ഐഎഎസ് അവാർഡ് സമർപ്പിച്ചു.
സ്വകാര്യ മേഖലയിൽ ആതുര ശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്ന ലൈജി ലയോ ആണ് രതീഷ് കുമാറിൻ്റെ സഹധർമ്മിണി. വിദ്യാർത്ഥികളായ ആത്മജ്, ആസ്തിക് എന്നിവർ മക്കളാണ്.