കൊല്ലയിൽ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച പൂങ്കാവനം പച്ചത്തുരുത്തിന് സ്ഥാപന വിഭാഗത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം

New Update
harithakeralam mission

തിരുവനന്തപുരം: ഹരിത കേരള മിഷൻ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിൽ സംഘടിപ്പിച്ച പച്ച തുരുത്ത് പുരസ്കാര നിർണയത്തിൽ തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള പൂങ്കാവനം പച്ചത്തുരുത്തിന് സ്ഥാപന  വിഭാഗത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു.

Advertisment

പുരസ്കാരം ഡോ.ടിഎൻ സീമ പ്രൊഫ.കുഞ്ഞികൃഷ്ണൻ എന്നിവരിൽ നിന്ന് കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. എൻ.എസ്. നവനീത് കുമാർ സ്വീകരിച്ചു. എംജി എൻആർഇജി എസ് അസിസ്റ്റന്റ് എൻജിനീയർ സ്മിത, ഓവർസിയർ അനുരാഗ്, സൗമ്യ, ഹരിത കേരളം റിസോഴ്സ് പേഴ്സൺ ചാൾസ് തുടങ്ങിയവർ പങ്കെടുത്തു.

സുസ്ഥിരവികസനത്തിനുള്ള ജനകീയ ഇടപെടലുകളിൽ ഒന്നാണ് പച്ചത്തുരുത്ത്. പൊതു ഭൂമിയിലും സ്വകാര്യ ഭൂമിയിലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ എല്ലാം വൃക്ഷവത്ക്കരണം നടത്തി അവയെ പരിപാലിച്ച് ജൈവവൈവിധ്യത്തിന്റെ ചെറു തുരുത്തുകൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് പച്ചതുരുത്ത്. 

കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രിയിലെ 25 സെന്റ് സ്ഥലത്ത് പൂങ്കാവനം എന്ന പച്ചത്തുരുത്ത് സ്ഥാപിച്ചു. ധനുവച്ചപുരം എൻകെഎം ഹയർ സെക്കൻഡറി സ്കൂളിലെ 10 സെന്റ് സ്ഥലത്ത് പച്ചത്തുരുത്തും തയ്യാറാക്കി.

ഇന്റർനാഷണൽ ഐടിയിൽ രണ്ട് സെൻ്റിൽ 200 മരങ്ങൾ എന്ന തോതിൽ മിയോവാക്കി വനം സ്ഥാപിച്ചു, സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ട് ഏക്കർ പച്ചത്തുരുത്തും പഞ്ചായത്തിൻ്റെ ക്രെഡിറ്റിലുണ്ട്. 

നിലവിൽ നിലവിലെ കൊല്ലയിലെ പച്ചത്തുരുത്തുകൾക്ക് 0.0008 ടണ്‍ കാർബൺ ആകിരണം ചെയ്യാൻ കഴിയും. ഇനിയും ഈ രംഗത്ത് പ്രവർത്തിക്കുന്നതിന് പഞ്ചായത്ത് കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്.

Advertisment