ക്യാപ്റ്റൻ രാജു ജീവൻ നൽകിയത് അനശ്വര കഥാപാത്രങ്ങൾക്ക് - മധുപാൽ; ക്യാപ്റ്റൻ രാജു പുരസ്കാരം മണിയൻപിള്ള രാജു ഏറ്റുവാങ്ങി

New Update
caption raju award

തിരുവനന്തപുരം: പ്രേക്ഷക മനസിൽ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞതായി കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു.

Advertisment

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആറാമത് ക്യാപ്റ്റൻ രാജു പുരസ്കാരം മണിയൻപിള്ള രാജുവിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു മറുപടി പ്രസംഗം നടത്തി.

സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കേരള സാംസ്കാരിക പ്രവർത്തക ക്ഷേമ നിധി ബോർഡ് ചെയർമാൻ മധുപാലും പി.ആർ.ഓ അജയ് തുണ്ടത്തിലും ചേർന്ന് മണിയൻപിള്ള രാജുവിന് പ്രശസ്തി പത്രം നൽകി.

caption raju award-2

നടൻ നിരഞ്ജ് മണിയൻപിള്ള രാജു, സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തി, പി.ആർ.ഓ അജയ് തുണ്ടത്തിൽ, ബിജു ആർ.പിള്ള, ജോസഫ് വടശ്ശേരിക്കര എന്നിവർ ചടങ്ങിൽ  പ്രസംഗിച്ചു.

മുൻ വർഷങ്ങളിൽ നടൻ ജനാർദ്ദനൻ (2020), സംവിധായകൻ ബാലചന്ദ്രമേനോൻ (2021), സംവിധായകൻ ജോണി ആന്റണി (2022), നടൻ ലാലു അലക്സ് (2023), നടൻ ജയറാം (2024) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

മലയാള ചലച്ചിത്ര രംഗത്ത് 50 വർഷം പൂർത്തികരിച്ച മണിയൻപിള്ള രാജുവിനെ ചടങ്ങിൽ അനുമോദിച്ചു.

Advertisment