വിജയ ഗ്രൂപ്പ് തൈക്കാട് പ്രവർത്തനം ആരംഭിച്ചു

എൻഡോക്രൈനോളജി, റൂമറ്റോളജി തുടങ്ങിയ റെയർ സൂപ്പർ സ്പെഷ്യലിറ്റികൾ, സൂപ്പർ സ്പെഷ്യലിറ്റി ഡയബറ്റിക് കെയർ സൗകര്യങ്ങൾക്കും പുറമെ വിദഗ്ധ ഡോക്ടർമാരുടെ അത്യാധുനിക ചികിത്സയും ഇവിടെ ലഭ്യമാകും.

New Update
vijaya group inauguration

തിരുവനന്തപുരം: ആരോഗ്യ പരിപാലനരംഗത്ത് മൂന്ന് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന വിജയ ഗ്രൂപ്പ് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. തൈക്കാട് വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിനും മെഡിക്കൽ കോളേജിനും സമീപമാണ് പുതിയ സെന്ററുകൾ ആരംഭിച്ചത്.

Advertisment

വിജയ ഡയഗ്നോസ്റ്റിക് സെന്റർ, വിജയ വിവ ഹെൽത്ത് സെന്റർ, വിജയ വിവ ഫാർമസി എന്നിവയടങ്ങിയ സമുച്ചയത്തിന്റെ ഉദ്‌ഘാടനം തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തൈക്കാട് നിർവഹിച്ചു.

വിജയ ഗ്രൂപ്പ് ചെയർമാൻ ഡോ. വി എസ് രാജീവ് അധ്യക്ഷത വഹിച്ചു. മിതമായ നിരക്കിൽ മികച്ച ആരോഗ്യ സേവനങ്ങൾ നൽകുന്ന വിജയ ഗ്രൂപ്പിന്റെ പ്രവർത്തനം തലസ്ഥാന നഗരിയിലെ സാധാരണക്കാർക്കുൾപ്പെടെ വലിയ രീതിയിൽ പ്രയോജനമാകുമെന്ന് ഡോ. വി എസ് രാജീവ് പറഞ്ഞു.

ആരോഗ്യ മേഖലയിൽ, മികവിന്റെ അടിസ്ഥാനത്തിൽ തെക്കൻ കേരളത്തിൽ മുന്നിട്ടുനിൽക്കുന്ന സ്ഥാപനമാണ് വിജയ ഗ്രൂപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

എൻഡോക്രൈനോളജി, റൂമറ്റോളജി തുടങ്ങിയ റെയർ സൂപ്പർ സ്പെഷ്യലിറ്റികൾ, സൂപ്പർ സ്പെഷ്യലിറ്റി ഡയബറ്റിക് കെയർ സൗകര്യങ്ങൾക്കും പുറമെ വിദഗ്ധ ഡോക്ടർമാരുടെ അത്യാധുനിക ചികിത്സയും ഇവിടെ ലഭ്യമാകും.

കൂടാതെ ലാബ് ടെസ്റ്റുകൾ, സ്കാനിങ്ങുകൾ തുടങ്ങിയ വിവിധ ഹെൽത്ത് ചെക്കപ്പുകൾ എറ്റവും കൃത്യതയിലും വേഗതയിലും നിര്ണയിക്കാവുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മുതിർന്ന പൗരന്മാർ, സ്ത്രീകൾ, പ്രമേഹ ബാധിതർ, തുടങ്ങിയവർക്ക് പല വ്യത്യസ്ത ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ ആണ് ഒരുക്കിയിരിക്കുന്നത്.

ജനറിക് മരുന്നുകൾ ഉൾപ്പടെയുള്ള മെഡിസിനുകൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് വിപുലമായ ഫാർമസി സൗകര്യമാണുള്ളത്. ചടങ്ങിൽ എംഎൽഎ ആന്റണി രാജു, തൈക്കാട് വാർഡ് കൗൺസിലർ ജി മാധവദാസ് എന്നിവർ സന്നിഹിതരായി.

Advertisment