പെൻഷൻ പരിഷ്ക്കരണം ആവശ്യപ്പെട്ട് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് നിയമസഭാ മാർച്ച് ഒക്ടോബർ 7 ന്

New Update
ksspl press meet

തിരുവനന്തപുരം: 2024 ജൂലൈ 1 മുതൽ നടപ്പാക്കേണ്ട പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെഎസ്‌പിഎൽ) ഒക്ടോബർ 7 ന് ചൊവ്വ നിയമസഭ മാർച്ച് നടത്തും.

Advertisment

മുടങ്ങിയ ക്ഷാമബത്ത കുടിശ്ശികകൾ വിതരണം ചെയ്യുക, മെഡിസെപ്പ് - ആരോഗ്യ പദ്ധതി സുതാര്യമാക്കുക, 2019 ൽ ഇടതു സർക്കാർ നിർത്തിവെച്ച ആശ്രിത നിയമനം പുനരാരംഭിക്കുക, ഇപിഎഫ് പെൻഷൻകാരുടെ പെൻഷൻ ആനുകൂല്യം ഹൈക്കോടതി വിധി നടപ്പാക്കുക, സഹകരണ ബാങ്ക് പെൻഷൻകാരുടെ ഡിഎ വർദ്ധനവ് കോടതി ഉത്തരവ് നടപ്പാക്കുക, കെഎസ്ആർടിസി പെൻഷൻകാർക്ക് പെൻഷൻ മുടങ്ങാതെ നൽകുക, സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾ ഹനിച്ചു കളയുന്ന ഇടതു സർക്കാർ നയം പിൻവലിക്കുക, സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കുക, 2019 ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശിക നാലാം ഗഡു വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭ സമരത്തിൽ ഉന്നയിക്കുന്നത്.

കാലത്ത് 11 മണിക്ക് വി ജെ ടി ഹാൾ പരിസരത്തു നിന്നും ആരംഭിക്കുന്ന മാർച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. 

കെപിഎ മജീദ് എംഎൽഎ, പി.അബ്ദുൽ ഹമീദ് എംഎൽഎ, മഞ്ഞളാംകുഴി അലി എം എൽ എ, പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയമുഹമ്മദ്, പി. ഉബൈദുള്ള എംഎൽഎ, ടി.വി ഇബ്രാഹിം എംഎൽ എ, അഡ്വ.എൻ.ഷംസുദ്ദീൻ എം എൽ എ,പി. കെ. ബഷീർ എം എൽ എ, കുറുക്കോളി മൊയ്തീൻ എംഎൽഎ, നജീബ് കാന്തപുരം എംഎൽഎ, ബീമാപ്പള്ളി റഷീദ്, സർവ്വീസ് സംഘടനാ നേതാക്കൾ അഭിവാദ്യം ചെയ്യും.

ഐ.എ.എസ്, ഐ.പി.എസ് ലീഗൽ അതോറിറ്റി പെൻഷനേഴ്‌സിനും ഇതുവരെ ഡി.എ.കുടിശ്ശിഖ വരുത്തിയിട്ടില്ല എന്നും നിയമസഭയിലേക്ക് ആദ്യമായി മാർച്ച് നടത്തുന്ന പെൻഷൻ സംഘടനയാണ് കെ.എസ്.പി.ൽ എന്നും പത്രസമ്മേളനത്തിൽ അഹമ്മദ് മേത്തൊടിക, എ.കെ. സൈനുദീൻ, നസീം ഹരിപ്പാട്, എൻ.മൊയ്തീൻ മാസ്റ്റർ, ടി.എ. ഷാഹുൽ ഹമീദ്, എം.സുബൈർ എന്നിവർ അറിയിച്ചു.

Advertisment