New Update
/sathyam/media/media_files/2025/10/03/gandi-darshan-vedi-2025-10-03-19-29-57.jpg)
നെയ്യാറ്റിന്‍കര: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി.
Advertisment
കെ.പി.സി.സി. ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം നടത്തി. ആധുനിക കാലഘട്ടത്തിൽ മഹാത്മാ ഗാന്ധിയുടെ ദർശനങ്ങൾക്ക് പ്രസക്തിയേറുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകമാകെ സമാധാനത്തിൻ്റെ സ്നേഹ സ്മരണകൾ ഉയർത്തുന്നതാണ് ഗാന്ധിജയന്തി ദിനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള പ്രദേശ് ഗാന്ധിദർശൻ വേദി നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. ജെ. റോയിയുടെ അധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി ആർ.വി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.
നേതാക്കളായ എസ്. ഉഷകുമാരി, ചമ്പയിൽ സുരേഷ്, മഞ്ചവിളാകം ജയകുമാർ, സുനിൽ നേത്ര, പൂഴിക്കുന്ന് സതീഷ്, അജയാക്ഷൻ പി.എസ്. തുടങ്ങിയവർ സംസാരിച്ചു.