New Update
/sathyam/media/media_files/2025/10/06/nims-spectrum-2-2025-10-06-13-42-01.jpg)
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകരയിലെ നൂറുൽ ഇസ്ലാം മെഡിക്കൽ സയൻസസിലെ നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിൽ നിന്നും ഇൻഡ്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സിൻ്റെ ഡെവലപ്പ്മെൻ്റൽ ആൻ്റ് ബിഹേവിയറൽ പീഡിയാട്രിക്സിൽ ഫെലോഷിപ്പ് പൂർത്തിയാക്കിയ ഡോക്ടർമാരെ നിംസ് മെഡിസിറ്റി എംഡി എം.എസ് ഫൈസൽ ഖാൻ അനുമോദിച്ചു.
Advertisment
ഹരിയാന സ്വദേശിനി ഡോ.സമീക്ഷാ യാദവ്, ആന്ധ്രപ്രദേശ് സ്വദേശിനി ഡോ.സായ് സുരഭി എന്നിവർ നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രം ഡയറക്ടറും മുൻ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറുമായ പ്രൊഫ.ഡോ. എം.കെ.സി നായരുടെ നേതൃത്വത്തിലാണ് ഫെലോഷിപ്പ് പൂർത്തിയാക്കിയത്.
നിംസ് മെഡിസിറ്റിയുടെയും നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിലെയും ഡോക്ടർമാരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.