/sathyam/media/media_files/2025/10/07/vayana-thanne-lahari-campaign-2025-10-07-21-24-20.jpg)
തിരുവനന്തപുരം: വേൾഡ് മലയാളി ഫെഡറേഷൻ്റെയും യങ് മൈൻഡ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക് ഒന്നിൻ്റെയും നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പെയിന് തുടക്കം കുറിച്ചു. വായന തന്നെ ലഹരിയുടെ ഭാഗമായി ജില്ലയിൽ വിവിധ സ്കൂളുകളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു.
പ്രശസ്ത എഴുത്തുകാരി ഗിരിജ സേതുനാഥ് പദ്ധതി ഉത്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ സോഫിയ എൻ, ഹെഡ്മിസ്ട്രസ് ശ്രീലേഖ എന്നിവർക്ക് എഴുത്തുപെട്ടി കൈമാറി. യോഗത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് മഹേഷ് മാണിക്കം അദ്ധ്യക്ഷത വഹിച്ചു.
യങ്ങ് മൈൻഡ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ രാജു ജോർജ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ട്രഷറർ ടോം ജേക്കബ്ബ് മുഖ്യാഥിതിയായിരുന്നു.
യോഗത്തിൽ യങ് മൈൻഡ്സ് ഇൻ്റർനാഷണൽ ഭാരവാഹികളായ സിബി അഗസ്റ്റീൻ, ജേക്കബ് ഫിലിപ്പ്, സുരേഷ് ബാബു, പ്രോജക്ട് ഡയറക്ടർ സാം ജോസഫ് എന്നിവർ സംസാരിച്ചു.
കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ എഴുത്തുപെട്ടിയിലൂടെ ശേഖരിച്ച് മികച്ച കുറിപ്പിന് സമ്മാനം നല്കുന്നതാണ് എഴുത്തുപെട്ടി ലക്ഷ്യമിടുന്നത്.