/sathyam/media/media_files/2025/10/09/honoured-tvm-2025-10-09-15-40-56.jpg)
മഞ്ചവിളാകം: മഞ്ചവിളാകം നടൂർകൊല്ല കോഴിപ്പറ ശ്രീസരസ്വതി ക്ഷേത്രട്രസ്റ്റ് ക്ഷേത്ര ആചാര്യനായിരുന്ന നാഗേന്ദ്രസ്വാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ നാഗേന്ദ്ര പുരസ്കാരം, കവിയും ഗ്രന്ഥകാരനും പ്രഭാഷകനും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ മലയാളവിഭാഗം അധ്യാപകനുമായ ഡോ.ബിജു ബാലകൃഷ്ണന്, പാറശ്ശാല എം.എൽ.എ സി.കെ.ഹരീന്ദ്രൻ സമ്മാനിച്ചു.
ജ്ഞാനത്തിന്റെയും പഠനത്തിന്റെയും ദേവതയായ കോഴിപ്പറ ശ്രീസരസ്വതി ക്ഷേത്രത്തിലെ 46-ാം വാർഷിക നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിദ്യാരംഭ ദിനത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ട്രസ്റ്റ് പ്രസിഡന്റ് അശോകൻ.സി യുടെ അധ്യക്ഷതയിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ സെക്രട്ടറി സലിംകുമാർ സ്വാഗതവും സന്തോഷ്കുമാർ നന്ദിയും രേഖപ്പെടുത്തി.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.പത്മകുമാർ, കൊല്ലയിൽ ഗ്രാമപഞ്ചായത്തംഗം ജി.എസ്.ബിനു, കെ.പി.സി.സി മീഡിയ സെൽ അംഗം അഡ്വ. മഞ്ചവിളാകം ജയകുമാർ, എസ്.വിക്രമൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ആർട്ടിസ്റ്റ് മനുവിൻ്റെ ചെമ്മരുതാംകാട് ശാസ്താ ചിത്രകല സ്കൂളിലെ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ലേലവും നടത്തിയതിൽ ലഭിച്ച തുക അസുഖം ബാധിച്ച ഒരു കുട്ടിയുടെ ചികിത്സയ്ക്കായി ട്രസ്റ്റ് കമ്മറ്റി സ്വരൂപിച്ച് നൽകി.