ടി.ജെ.എസ് ജോർജിനെ തിരുവനന്തപുരം പ്രസ് ക്ലബ് അനുസ്മരിച്ചു

New Update
tjs george remembrance

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവർത്തകനും പത്രാധിപരും എഴുത്തുകാരനുമായിരുന്ന ടി.ജെ.എസ് ജോർജിനെ അനുസ്മരിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച യോഗത്തിൽ മാധ്യമ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും ഒത്തുകൂടി.

Advertisment

tjs george

എഴുത്തുകാരൻ ഡോ. കെഎസ് രവികുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ പ്രവീണിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം. രാധാകൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. 

ടി.ജെ.എസിൻ്റെ സഹോദരൻ ടി.ജെ.എസ് മാത്യു, മുതിർന്ന മാധ്യമ പ്രവർത്തകരായ ജോൺ മുണ്ടക്കയം, മലയിൻകീഴ് ഗോപാലകൃഷ്ണൻ, മാങ്ങാട് രത്‌നാകരൻ, പി.എസ് റംഷാദ് എന്നിവർ ദീപ്തമായ ഓർമ്മകൾ പങ്കുവെച്ചു.

Advertisment