/sathyam/media/media_files/2025/10/16/dr-divya-raveendran-award-2025-10-16-22-27-59.jpg)
തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ഗവേഷകയായിരുന്ന ഡോ. ദിവ്യ രവീന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം ഡോ. അർച്ചന എംജിക്ക് സമ്മാനിച്ചു.
മാതളനാരങ്ങയുടെ തോടിൽ നിന്നും വേർതിരിച്ച് എടുത്ത പോളിസാക്രൈഡ്സ് ഉപയോഗിച്ച് സ്തനാർബുദത്തിനെതിരായ നാനോ പാർട്ടിക്കിൾസ് വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം.
കീമോതെറാപ്പി മരുന്നായ ഡോക്സോറൂബിസിനും സ്തനാർബുദ രോഗികളിൽ കൂടുതലായി കാണപ്പെടുന്ന ഹെർ 2 എന്ന ജീനിനെ തടയാനുള്ള എസ്ഐആർ എനെയും കൂടി ചേർത്താണ് നോനോ പാർട്ടിക്കിൾസ് വികസിപ്പിച്ചിരിക്കുന്നത്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം.
ആർസിസിയിൽ നടന്ന ചടങ്ങിൽ ആർസിസി മുൻ അഡീഷണൽ ഡയറക്ടർ ഡോ. കെ രാംദാസ് സമ്മാനിച്ചു. ആർസിസി ഡയറക്ടർ ഡോ.രജനീഷ് കുമാർ ആർ, അഡിഷണൽ ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ഡോ. ബീല സാറ മാത്യു, റിസർച്ച് ഗൈഡ് ഡോക്ടർ ശ്രീലേഖ ടി ടി എന്നിവർ പങ്കെടുത്തു.