/sathyam/media/media_files/2025/10/18/press-meet-tvm-2025-10-18-00-35-23.jpg)
തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ 50 -ാം ചരമവാർഷിക ത്തോടനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്ന പരിപാടികളുടെ സമാപനം 2025 ഒക്ടോബർ 18 മുതൽ 27 വരെ പുത്തരിക്കണ്ടം ഇ. കെ. നയനാർ പാർക്കിൽ വച്ച് നടക്കും.
വയലാർ സംഗീത പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ മാഷിന് സമ്മാനിക്കും. വയലാർ ഗാനരചന പുരസ്കാരം പ്രശസ്ത ഗാനരചയിതാവ് ആർ. കെ. ദാമോദരനും വയലാർ ഗായകരത്ന പുരസ്കാരം മരണാനന്തര ബഹുമതിയായി കെ.പി. ബ്രഹ്മാനന്ദനും സമ്മാനിക്കും. മൂന്നു പേർക്കും 11111രൂപയും ഫലകവും പ്രശസ്തി പത്രവും നൽകുന്നതാണ്.
വയലാർ സുവർണ്ണശ്രീ കവിതാ പുരസ്കാരം യുവകവി സുമേഷ് കൃഷ്ണനും
വയലാർ നാട്യപ്രഭാ പുരസ്കാര ആദരവ് പ്രശസ്ത നർത്തകി കേരള ശ്രീ കലാമണ്ഡലം വിമലാമേനോനും എ.പി. കോമളം പുരസ്കാരം പ്രശസ്ത പിന്നണി ഗായിക പുഷ്പവതിക്കും സമ്മാനിക്കും.
നടന രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ റിഗാറ്റ ഗിരിജാ ചന്ദ്രനെ ആദരിക്കും. പ്രശസ്ത സാഹിത്യകാരന്മാരായ ഡോ. ജോർജ്ജ് ഓണക്കൂർ, എം. ആർ. തമ്പാൻ, പിന്നണി ഗായകൻ രവിശങ്കർ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത് .
പ്രതസമ്മേളനത്തിൽ വയലാർ രാമവർമ്മ സ്മൃതിപൂജ വർഷ ആഘോഷ കമ്മിറ്റി ചെയർമാൻ മുക്കംപാലമൂട് രാധാകൃഷ്ണൻ, രക്ഷാധികാരി മുൻമേയർ അഡ്വ.കെ.ചന്ദ്രിക, ജി. വിജയകുമാർ, ഗോപൻ ശാസ്തമംഗലം, ജയശ്രീ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.