/sathyam/media/media_files/2025/10/18/ck-harindran-mla-2-2025-10-18-22-18-21.jpg)
പെരുങ്കടവിള: കേരള സർക്കാരിൻ്റെ വിജ്ഞാന കേരളം ജനകീയ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന് മാതൃകയായ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് വിപുലമായ തൊഴിൽ മേള സംഘടിപ്പിച്ചത്.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.താണുപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം വി.എസ്. ബിനു, സംഘാടക സമിതി ചെയർമാൻ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ.എൻ. എസ്. നവനീത്കുമാർ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.കെ. സ്റ്റാൻലി, സജീവ് വി.ആർ. (പ്രിൻസിപ്പാൾ, ഇന്റർനാഷണൽ ഐടിഐ ധനുവച്ചപുരം) പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതീഷ്കുമാർ, അമ്പിളി റ്റി.പുത്തൂർ, ആനി പ്രസാദ്, എസ്. ശ്യാം, കെ.വി. പത്മകുമാർ,
ഷീലകുമാരി ഒ.വസന്തകുമാരി, ലാൽ കൃഷ്ണൻ, മേരി മേബൽ, മുഹമ്മദ് സാജിദ് എസ്.എസ് (ജില്ലാ പ്രോഗ്രാംമാനേജർ, കുടുംബശ്രീ), ജിൻരാജ് (ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ വിജ്ഞാന കേരളം), വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ എസ്. സുരേന്ദ്രൻ (പെരുങ്കടവിള) അമ്പിളി (കുന്നത്തുകാൽ), രാജ്മോഹൻ(വെള്ളറട), ഒ.ഗിരിജകുമാരി (ആര്യൻകോട്), പന്ത ശ്രീകുമാർ (കള്ളിക്കാട് ), ചെറുപുഷ്പം (ഒറ്റശേഖരമംഗലം), വത്സല രാജു (അമ്പൂരി) എന്നിവരും സന്നിഹിതരായിരുന്നു.
കുന്നത്തുകാൽ, പെരുങ്കടവിള, വെള്ളറട, ആര്യൻകോട്, കള്ളിക്കാട് ഒറ്റശേഖരമംഗലം, അമ്പൂരി ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാർ, ജനപ്രതിനിധികൾ എന്നിവർക്കൊപ്പം ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയവരും ചടങ്ങിൽ പങ്കെടുത്തു.
ടീച്ചിംഗ്, നഴ്സിംഗ്, എൻജിനീയറിങ്, ഗ്രാഫിക് ഡിസൈനിങ്, മാനേജർ, അസിസ്റ്റൻറ് മാനേജർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, അക്കൗണ്ടൻറ്, ബിസിനസ് ഡെവലപ്മെൻറ് മാനേജർ, ഡ്രൈവർ, ഓഫീസ് അസിസ്റ്റൻറ്, ഫീൽഡ് ഓഫീസർ, ഓഫീസ് അറ്റൻഡർ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് എന്നിങ്ങനെ ഏകദേശം 2500 ഓളം ഒഴിവുകളിലേക്കാണ് വിവിധ കമ്പനികളുടെ പ്രതിനിധികൾ അപേക്ഷകരെ ഇൻ്റർവ്യൂ ചെയ്ത് യോഗ്യരായവർക്ക് നിയമനം സാധ്യമാക്കിയത്.
പ്രാഥമിക വിദ്യാഭ്യാസം മുതൽ പ്രൊഫഷണൽ വിദ്യാഭ്യാസം കഴിഞ്ഞവർക്കും, തൊഴിലധിഷ്ഠിത കോഴ്സുകൾ കഴിഞ്ഞവരും തൊഴിൽ മേളയിൽ പങ്കെടുത്തു.
ധനുവച്ചപുരം ഇൻ്റർനാഷണൽ ഐ.ടി.ഐ യിൽ നടത്തിയ തൊഴിൽ മേള തൊഴിൽ അന്വേഷകരെ കൊണ്ട് വമ്പൻ വിജയമായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിലയിരുത്തി. പലസ്ഥാപനങ്ങൾക്കും അനുയോജ്യരായ ജീവനക്കാരെ അതിവേഗം സെലക്ട് ചെയ്തെടുക്കാനും സാധിച്ചു.