/sathyam/media/media_files/2025/10/24/state-school-atheletic-meet-winnere-2025-10-24-12-59-45.jpg)
തിരുവനന്തപുരം: ക്യാൻസർ രോഗം ബാധിച്ചു ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിട്ടും തളർന്നില്ല. ക്യാൻസറിനെ അതിജീവിച്ചു എന്ന് മാത്രമല്ല സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം ഓടിയെടുത്താണ് ആദർശ് ആദ്യദിവസം തന്നെ വെന്നിക്കൊടി പാറിച്ചത്.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് അത്‌ലറ്റിക്സിലെ 400 മീറ്റർ മിക്സഡ് റിലേയിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ പാലക്കാട് ടീമിലെ അംഗമാണ് എം.ടി. ആദർശ്. പാലക്കാട് ചെമ്പ്രയിലെ സി യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആദർശ്.
2016 -ല്‍ ക്യാൻസർ ബാധിതനായ ആദർശിന് അതിജീവന പോരാട്ടത്തിനിടെ ഒരു കണ്ണിൻ്റെ കാഴ്ച വിട്ടുകൊടുക്കേണ്ടി വന്നു. എന്നിട്ടും വിട്ടുകൊടുക്കാൻ ആദർശ തയ്യാറായില്ല.
ക്യാൻസർ അതിജീവിച്ചതോടെ കായികലോകത്തോടുള്ള തൻ്റെ ഇഷ്ടം പോരാട്ടത്തിനുള്ള മാർഗമായി ആദർശ് തിരഞ്ഞെടുത്തു. ഇന്ന് കായികത്തിനോടുള്ള ആവേശവും സ്നേഹവും കൊണ്ട് കുതിച്ചമുന്നേറൂകയാണ്.
അമ്മയുടെ ഉള്ളിൽ ഭീതിയുണ്ടായിരുന്നിട്ടും പല തവണ നിരുത്സാഹപ്പെടുത്തിയിട്ടും ആദർശ് തൻ്റെ ആത്മവിശ്വാസം കൈവിട്ടില്ല. അവൻ കൂട്ടുകാരോടൊപ്പം കളിച്ച് മുന്നേറി. അവൻ്റെ പരിമിതികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ചു. അമ്മ പ്രിയ സി.പി.എച്ച് എസ്.എസ് പള്ളിപ്പുറം അധ്യാപികയാണ്.
തൻ്റെ കുട്ടിക്കാലം മുതൽ ഓട്ടത്തിൽ താത്പര്യം ഉണ്ടായ അമ്മ മകൻ്റെ കായികത്തിനോടുള്ള അഭിനിവേശം കണ്ട് അവനോടോപ്പം കൂടി. മകൻ്റെ കഷ്ടപ്പാടും ആത്മവിശ്വാസവുമാണ് അവൻ്റെ ഈ വിജയത്തിന് കാരണമെന്ന് അമ്മ സി.പ്രിയ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us