എസ്.ബി.എസ് സെൻ്റർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു

New Update
sbsu centre-3

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) തിരുവനന്തപുരം പനവിളയിൽ നിർമിച്ച യൂണിയന്റെ സ്വന്തം കെട്ടിടം "എസ്ബിഎസ് സെന്റർ" ഇന്ന് വൈകിട്ട് നടന്ന ചടങ്ങിൽ, ഓൾ ഇന്ത്യ എസ്.ബി.ഐ സ്റ്റാഫ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എൽ.ചന്ദ്രശേഖർ ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisment

sbsu centre-4

സംസ്ഥാന ഭാരവാഹിക ളായ എസ്.അഖിൽ, എച്ച്.സി.രജത്ത്, വിനോദ് ഫിലിപ്പ് എന്നിവരും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും തലസ്ഥാനത്തെ മുഴുവൻ ബ്രാഞ്ചുകളിലെ പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നാളെ (ശനിയാഴ്ച) ടാഗോർ തിയേറ്ററിൽ നടക്കും. 

sbs centre

രാവിലെ 10 ന് ഓൾ ഇന്ത്യ എസ്.ബി.ഐ സ്റ്റാഫ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എൽ.ചന്ദ്രശേഖർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 3000 ലേറെ  അംഗങ്ങൾ പങ്കെടുക്കും.

എസ്ബിഐ യുടെ സർവ്വമേഖലകളിലും റിസർവ് ബാങ്ക് പിടി മുറുക്കിക്കഴിഞ്ഞു. റിസർവ് ബാങ്ക്, ബ്രാഞ്ച് മാനേജർമാർ വഴി നേരിട്ട് ബ്രാഞ്ച് പ്രവർത്തിപ്പിക്കുന്ന  ഇക്കാലത്ത് യൂണിയൻ പ്രവർത്തനം തന്നെ ശരിയായ രീതിയിൽ മുന്നോട്ട് പോകാൻ കഴിയാത്തിടത്താണ്  അംഗങ്ങളായ ജീവനക്കാരുടെ ലെവിയിൽ നിന്നുള്ള കാശ് കൊണ്ട് ഇത്രയും വലിയൊരു ആസ്ഥാന മന്ദിരം കാൽ നൂറ്റാണ്ട് കൊണ്ട് പണിതുയർത്തിയത്. 

sbs centre-2

ജോലിഭാരവും സ്ഥലം മാറ്റങ്ങളും അടിക്കടിയുള്ള ഡെപ്യുട്ടേഷനുമെല്ലാം നിരവധി പേർ യൂണിയൻ വിട്ട് കൊഴിഞ്ഞു പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഒപ്പം ഒരു ബാങ്കിങ് എക്സ്പീരിയൻസും ട്രെയിനിങ്ങുമില്ലാത്ത സാധാരണക്കാരെ കൃഷി അസിസ്റ്റൻ്റ് മാരായി നിയമിച്ച് ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ സ്കെയിൽ ടു മാനേജർമാരായി പിൻവാതിൽ വഴി നിയമിക്കുന്നത് സ്റ്റാഫുകളുടെ സ്ഥാനക്കയറ്റത്തെ രൂക്ഷമായി ബാധിക്കുന്നു.

2026-ൽ വരാൻ പോകുന്ന ബാങ്കിങ് ലയനം ബാങ്ക് സ്റ്റാഫ് ജീവനക്കാർക്ക് ഇരുട്ടടിയാമുമെന്ന ആശങ്ക മുറവിളിയായി മാറുന്ന കാഴ്ചയും നാളത്തെ സമാപന സമ്മേളനത്തിൽ കാണാനാവും.

Advertisment