കെഎസ്ആർടിസിയിലെ എ.ഐ പരീക്ഷണം: ജീവനക്കാർ റോബോട്ടുകളല്ല - കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ്

കുറഞ്ഞ സമയപരിധിയിൽ ഷെഡ്യൂൾ നിശ്ചയിക്കുകയും, തങ്ങളുടേതല്ലാത്ത കാരണത്താൽ സമയം വൈകുകയും ചെയ്യുമ്പോൾ ജീവനക്കാർ സമ്മർദ്ദത്തിന് അടിമപ്പെടുകയും സർവീസിന് ബുദ്ധിമുട്ടാവുകയും ചെയ്യും. 

New Update
kst employees sangh bms

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴി റൂട്ടിലോടുന്ന ബസുകളുടെ ഷെഡ്യൂളുകൾ ജീവനക്കാർക്ക് പുന:ക്രമീകരിക്കുന്നത് ഡ്യൂട്ടി വെട്ടിക്കുറയ്ക്കാനുള്ള ഗൂഢനീക്കത്തിൻറെ ഭാഗമാണെന്ന് യൂണിയൻ സംശയിക്കുന്നു. 

Advertisment

ഇതിന്‍റെ ഭാഗമായാണ് ദീർഘദൂര സർവീസുകളിൽ പരക്കെ ഡ്യൂട്ടികൾ വെട്ടിക്കുറച്ച് കൊണ്ട് സർവീസുകൾ ക്രമീകരിച്ച് തുടങ്ങിയത്. ജലത്തിൻറെ രാസനാമം എച്ച്2ഒ, എന്നത് പേപ്പറിൽ എഴുതിയാൽ ജലമാകില്ല. ഇത്തരം രാസനാമ പ്രയോഗങ്ങൾ വഴി പച്ചയായ മനുഷ്യൻ ചെയ്യുന്ന പ്രവൃത്തിയെ വിലയിടുന്നത് അവൻ്റെ ജീവനെടുക്കുന്നതിന് സമമാണ്.

കെഎസ്ആർടിസി-യിലെ ജീവനക്കാരെല്ലാം 40 വയസിന് മുകളിൽപ്രായമുള്ളവരാണ്. വളരെ ചെറുപ്പക്കാരായ ജീവനക്കാർക്ക് കുറഞ്ഞ സമയപരിധിയിൽ ദീർഘദൂരം കൈകാര്യം ചെയ്യാൻ തുടക്കത്തിൽ കഴിയുമെങ്കിലും കാലക്രമേണ അവരെയും ഇത്തരം ആളെക്കൊല്ലുന്ന സമയക്രമം രോഗിയാക്കും.

കുറഞ്ഞ സമയപരിധിയിൽ ഷെഡ്യൂൾ നിശ്ചയിക്കുകയും, തങ്ങളുടേതല്ലാത്ത കാരണത്താൽ സമയം വൈകുകയും ചെയ്യുമ്പോൾ ജീവനക്കാർ സമ്മർദ്ദത്തിന് അടിമപ്പെടുകയും സർവീസിന് ബുദ്ധിമുട്ടാവുകയും ചെയ്യും. 

മാത്രമല്ല റിസർവ് ചെയ്‌ത യാത്രക്കാർ മണിക്കൂറുകളോളം ബസിനായി കാത്തു നിൽക്കേണ്ടതായും വരും. ഇത്തരം സാഹചര്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതാണ്.

ai system in ksrtc

അതിനാൽ എ.ഐ, ശാസ്ത്രീയത എന്നെല്ലാം പറഞ്ഞ് അശാസ്ത്രീയമായ ഷെഡ്യൂൾ പരിഷ്‌ക്കരണങ്ങളിലേയ്ക്ക് കെഎസ്ആർടിസി നീങ്ങുന്നത് കണ്ടു നിൽക്കുന്നവർക്ക് സുഖകരമായ കാഴ്‌ചയാണെങ്കിലും ജീവനക്കാർക്കും യാത്രക്കാർക്കും ഒരിക്കലും സുഖകരമായ യാത്രയായിരിക്കില്ല.

യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ വച്ചുള്ള കളിയാണ് പരീക്ഷണം. യന്ത്രം കൈകാര്യം ചെയ്യുന്ന മനുഷ്യരാണ് ജീവനക്കാരെന്നുള്ള ബോധ്യത്തിൻറെ അടിസ്ഥാനത്തിൽ ഇത്തരം അശാസ്ത്രീയ പരിഷ്‌കാരങ്ങളിൽ നിന്ന് കോർപ്പറേഷനും സർക്കാരും പിൻതിരിയണമെന്ന് കെരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.

Advertisment