നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രം അഡോളസൻസ് ഹെൽത്ത് കെയർ ശില്പശാല നടത്തി

New Update
adolescent healthcare counseling-2

തിരുവനന്തപുരം: നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കേരള ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട സൗഹൃദ ക്ലബ്ബ്‌ കോഡിനേറ്റർമാർക്ക് വേണ്ടി ശില്പശാല സംഘടിപ്പിച്ചു.

Advertisment

adolescent healthcare workshop

അഡോളസൻസ് ഹെൽത്ത് കെയർ കൗൺസലിങ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. പി.അശോകൻ നിർവ്വഹിച്ചു.

കുട്ടികളെ സ്വയംപര്യാപ്തരാക്കാൻ ശീലിപ്പിക്കുന്നതിനെ കുറിച്ചും കുട്ടികളുടെ മാനസിക, ശാരീരിക പ്രതിസന്ധികളെപറ്റിയും ഡോ. പി.അശോകൻ  ഉദ്ഘാടന പ്രസംഗത്തിൽ വിവരിച്ചു. 

adolescent healthcare workshop-2

നിംസ് സ്പെക്ട്രം ഡയറക്ടറും മുൻ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറുമായ പ്രൊഫ (ഡോ.) എം.കെ.സി നായർ ശില്പശാലയ്ക്ക് നേതൃത്വം നൽകി .

കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസലിങ് സെല്ലിന്റെ ജില്ലാ കോർഡിനേറ്റർ ഷിഹാബ് , ജോയിൻ്റ് കോഡിനേറ്റർ ശുഭ.എസ് നായർ തുടങ്ങിയവർ ശില്പശാലയിൽ ആശംസകൾ അറിയിച്ചു.

adolescent healthcare counseling

നിംസ് മെഡിസിറ്റി ഗൈനക്കോളജിസ്റ്റ് ഡോ. അഞ്ജു കെ.നായർ , സീനിയർ ഡവലപ്പ്മെൻ്റൽ തെറാപ്പിസ്റ്റ് സ്വപ്ന, ഡെവലപ്പ്മെൻ്റൽ തെറാപ്പിസ്റ്റ് & റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോ. മിനി, ഡവലപ്മെൻ്റൽ നഴ്സ് കൗൺസിലർ അഞ്ജന, ഡയറ്റീഷ്യൻ അരുണിമ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ഡവലപ്മെൻ്റൽ നഴ്സ് കൗൺസിലർ അശ്വതി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

Advertisment