സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്; പവർ ലിഫ്റ്റിംഗില്‍ 120 കിലോയിൽ സ്വർണം നേടി വാസുദേവ്

New Update
wait lifting champion

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ആൺകുട്ടികളുടെ 120 കിലോ പവർ ലിഫ്റ്റിങ്ങിൽ സ്വർണം നേടി തൃശൂർ സ്വദേശി വാസുദേവ് മേനോൻ.

Advertisment

കഴിഞ്ഞ മൂന്ന് സ്കൂൾ മീറ്റുകളിലും പങ്കെടുത്ത് ഒരു സ്വർണ്ണം ഉൾപ്പെടെ മൂന്ന് സ്വർണം നേടിയ വാസുദേവ് കഴിഞ്ഞ മെയ്‌ മാസം നടന്ന ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലും നാഷണൽ റെക്കോർഡിനൊപ്പം സ്വർണം നേടിയിരുന്നു. 120 കിലോ വിഭാഗത്തിൽ മത്സരിച്ച് അന്ന് 275 കിലോയാണ് വാസുദേവ് ഉയർത്തിയത്.

തൃശൂർ കാലത്തോട് സ്വദേശികളായ പ്രദീപ്‌-രഞ്ജു ദമ്പതികളുടെ ഇളയ മകനായ വാസുദേവിന് ഒരു സഹോദരിയുമുണ്ട്. തൃശ്ശൂർ സിഎംഎസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ് വാസുദേവ്.

Advertisment