ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആഘോഷിച്ച് നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രം

New Update
world oppupetional therapy day

തിരുവനന്തപുരം: ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആഘോഷിച്ച് നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രം. നിംസ് സ്പെക്ട്രം ഡയറക്ടറും മുൻ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറുമായ പ്രൊഫ (ഡോ) എം.കെ.സി നായർ നിംസ് ഒക്യുപേഷണൽ തെറാപ്പി വിഭാഗത്തിലെ കുട്ടികളും അമ്മമാർക്കും വേണ്ടി ഒക്യുപേഷണൽ തെറാപ്പിയുടെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു.

Advertisment

നിംസ് മെഡിസിറ്റി പീഡിയാട്രീഷൻ ഡോ. അശ്വിൻ, നിംസ് ഈ എൻ റ്റി വിഭാഗം ഡോക്ടർമാരായ ഡോ. നയൻതാര, ഡോ. സാനി ബിനുകുട്ടൻ, സീനിയർ ഡവലപ്പ്മെൻ്റൽ തെറാപ്പിസ്റ്റ് സ്വപ്ന, ഡവലപ്മെൻ്റൽ നഴ്സ് കൗൺസിലർ അശ്വതി, ഓഡിയോളജിസ്റ്റ് രേഷ്മ തുടങ്ങിവർ സന്നിഹിതരായിരുന്നു.

നിംസ് സ്പെക്ട്രം ഒക്യുപേഷണൽ തെറാപ്പി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നൈപുണ്യ പരിശീലനങ്ങൾ നൽകി. 

പേപ്പർ ക്രാഫ്റ്റ് പരിശീലനങ്ങൾക്ക് പുറമേ സ്കൂളിലും വിടുകളിലും ആഹാരം കഴിക്കുന്ന സമയത്ത് ടിഫിൻ ബോക്സ്, പ്ലേറ്റ്, സ്പൂൺ, ഫോർക് തുടങ്ങിയവ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഒരു പാചക - ഡൈനിങ് സെഷൻ സംഘടിപ്പിച്ച് കൊണ്ട് പരിശീലനം നൽകി.

കുട്ടികളുടെ മോട്ടോർ സ്കിൽസ് കൂട്ടാനും, പൊതുവേ ഉൾവലിയുന്ന കുട്ടികളുടെ സാമൂഹിക സമ്പർക്കം, വിഷ്വൽ മോട്ടോർ സ്കിൽസ്, ഏകാഗ്രത, ശ്രദ്ധ, കൗണ്ടിംഗ്
കഴിവുകൾ മെച്ചപ്പെടുത്താൻ ഇത്തരം പരിശീലനങ്ങളിലൂടെ സാധിക്കും.

സ്വയമേ സ്പൂണും ഫോർക്കും നേരെ പിടിക്കാനും, പാത്രത്തിൽ ആഹാരം എടുത്ത് വയ്ക്കാനും, ആഹാരം കളയാതെ കഴിക്കാനും, കത്തിയും ഫോർക്കും ഉപയോഗിച്ച് ഭക്ഷണ സാധനങ്ങൾ മുറിക്കാനും കുട്ടികൾക്ക് പരിശീലനങ്ങൾ നൽകി. 

നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിലെ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് മെറിൻ ഷീബ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.

Advertisment