ഓണംകോട് "ഗുരു ഗ്രന്ഥശാല" മന്ദിര നിർമ്മാണ ഉദ്ഘാടനം വി.എസ് ബിനു നിർവ്വഹിച്ചു

New Update
guru library-2

നെയ്യാറ്റിൻകര: കൊല്ലയിൽ ഗ്രാമപഞ്ചായത്ത് നടൂർക്കൊല്ല വാർഡിൽ ഓണംകോട് "ഗുരു ഗ്രന്ഥശാല" യുടെ പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വി.എസ് ബിനു ഉദ്ഘാടനം ചെയ്തു. 

Advertisment

guru library

ഗ്രന്ഥശാല പ്രസിഡന്റ് ആർ സുരേഷ് കുമാർ അധ്യക്ഷനായി. കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. എൻ.എസ് നവനീത് കുമാർ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി പത്മകുമാർ, ഐ.എം.എ മുൻ സംസ്ഥാന സെക്രട്ടറി ഡോ.ടി സുരേഷ് കുമാർ,  ഗോപകുമാർ വണ്ടിത്തടം, മലയിൽക്കട സുർജിത്ത്, ബാഹുലേയൻ, അഡ്വ.എസ്.ഹരിചന്ദ്, എസ്.സാലു എന്നിവർ പ്രസംഗിച്ചു.

30 വർഷത്തോളമായി വാടക മന്ദിരങ്ങളിലായി പ്രവർത്തിച്ചു വരുന്ന ഗുരു ഗ്രന്ഥശാലയ്ക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിട്ടാണ് ലൈബ്രറി മന്ദിരം നിർമ്മിക്കുന്നത്.

Advertisment