Advertisment

രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിൽ താരമായി വേറിട്ട വികസന രേഖ, ആവേശം പകർന്ന് അണികളും

New Update
667131b4-5e2f-4fcf-9153-994ef32d1105.jpeg

 

Advertisment

തിരുവനന്തപുരം: വോട്ടെടുപ്പിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പു പ്രചാരണം കലാശക്കൊട്ടിനോട് അടുക്കുമ്പോൾ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് ഊർജ്ജം പകർന്ന് വോട്ടർമാർ. പ്രായഭേദമന്യേ എല്ലാവരെയും കൂടെ നിറുത്തി പരാമവധി വോട്ട് നേടുക എന്ന ലക്ഷ്യത്തിലെത്താൻ അണികൾ ആവേശത്തിലാണ്. തിരുവനന്തപുരത്തിനായി തയാറാക്കിയ സമഗ്ര വികസന രേഖ മുൻ നിർത്തിയാണ് രാജീവ് അവസാന ഘട്ട പ്രചാരണം കൊഴുപ്പിക്കുന്നത്.

പ്രതീക്ഷയേകുന്ന ഒട്ടേറെ പദ്ധതികൾ ഉൾപ്പെടുത്തിയ വികസന രേഖ മണ്ഡലത്തിൽ നടപ്പിലാക്കുമെന്ന് ഉറപ്പുള്ള പദ്ധതികളാണ്. ഇതു വച്ച് തന്റെ പ്രകടനം വിലയിരുത്താമെന്നാണ് രാജീവ് ജനങ്ങൾക്ക് നൽകുന്ന ഉറപ്പ്. ഏറെ കാലമായി തഴയപ്പെട്ട് കിടക്കുന്ന തീരദേശ മേഖലയ്ക്ക് പ്രത്യേക ഊന്നലും പരിഗണനയും നൽകുന്ന ഈ പ്രകടന പത്രിക വൈവിധ്യമാർന്ന പദ്ധതികളാണ് അക്കമിട്ടു നിരത്തുന്നത്. 

തിങ്കളാഴ്ച രാവിലെ 10 മണിക്ക് വെള്ളറട മണ്ഡലത്തിലെ വാഹന പ്രചരണ ജാഥ മുള്ളലവിൻമൂടിൽ നിന്നാരംഭിച്ചു. അതിർത്തി പ്രദേശമായ ശൂരവകാണി മലയോര മേഖലയിൽ എൻഡിഎ സ്ഥാനാർത്ഥി നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങി. വികസന രേഖയാണ് പ്രധാനമായും ജനങ്ങൾക്കു മുമ്പിൽവെക്കുന്നത്. മൈലക്കര, തേവൻക്കോട്, കള്ളിക്കാട്, നെയ്യാർ ഡാം എന്നിവിടങ്ങളിലെത്തിയ സ്ഥാനാർത്ഥിക്ക് സ്ത്രീ ജനങ്ങളാണ് സ്വീകരണം നൽകിയത്. മലയോര മേഖലയിൽ ഇനിയും അടിസ്ഥാനസൌകര്യ വികസനം എത്തിയിട്ടില്ലെന്നും ഇതിന് ഉത്തര വാദികളായവർക്ക് ഒന്നും പറയാനില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

ദീർഘവീക്ഷണമുള്ള  വികസന കാഴ്ച്ചപാടാണ് ബി ജെ പി യുടേത്. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന അമ്പൂരിയിലെത്തിയ സ്ഥാനാർത്ഥിയോട് അവിടുത്തെ യാത്രാക്ലേശത്തെ കുറിച്ചും  കേന്ദ്ര പദ്ധതികൾ മലയോര മേഖലയിലെത്തിക്കാൻ തടസം നിൽക്കുന്ന ജനപ്രതിനിധികളെ കുറിച്ചുമായിരുന്നു പരാതി. കൂട്ടപ്പൂ, കുടപ്പനമൂട്, ആറ്റൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശൂരവകാണിയിലെത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയ അമ്മമാരുടെ വിഷമതകൾ കേട്ടറിഞ്ഞ സ്ഥാനാർത്ഥി കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാരിൻ്റെ ചുവപ്പ് നാടയിൽ കുരുങ്ങാതെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടി മൂന്നാം മോടി സർക്കാർ അധികാരത്തിൽ വരുമ്പോൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡപത്തിൻകടവിൽ ഉച്ച ഭക്ഷണത്തിനു ശേഷം ഒറ്റശേഖരമംഗലം, കീഴാറൂർ, ആര്യൻങ്കോട്, മൈലച്ചൽ, ചെമ്പൂര്, ഡാലുംമുഖം , കൃഷ്ണപുരം പനച്ചമൂട്,പന്നിമല, ആനപ്പാറ, കോവിലൂർ, കിളിയൂർ എന്നിവങ്ങളിലൂടെ ബൈക്ക് റാലിയുടെ അകമ്പടിയോടെയായിരുന്നു പര്യടനം. രാത്രി വൈകി വെള്ളറട ജംഗ്ഷനിലെത്തി പര്യടനം സമാപിച്ചു.

Advertisment