പുസ്തകങ്ങളുടെ മഹത്വം സംസ്ക്കാരത്തിൻ്റെ ശക്തി - കെ. ജയകുമാർ

New Update
k jayakumar-3

കോഴിക്കോട്: സംസ്ക്കാരത്തിൻ്റെ ശക്തി കുടികൊള്ളുന്നത്  പുസ്തകങ്ങളിന്മേലാണെന്ന് എഴുത്തുകാരനും ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ കെ.ജയകുമാർ പറഞ്ഞു.

Advertisment

കോഴിക്കോട് ലിപി പബ്ളിക്കേഷൻസ് പ്രസിദ്ധപ്പെടുത്തിയ സോഹൻ റോയിയുടെ കസ്തൂരി ശലഭം എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പിൻ്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃത്വത്തിൻ്റെ മഹനീയത ഉത്തമ സംസ്ക്കാരത്തിൻ്റെ അടിത്തറയായി വർത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടത്തുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകമേളയിലായിരുന്നു പ്രകാശനം.  

book release

സാഹിത്യകാരൻ കെ.വി.മോഹൻകുമാർ പുസ്തകം ഏറ്റുവാങ്ങി. കഥാകൃത്ത് വി.ആർ.സുധീഷ് അധ്യക്ഷനായിരുന്നു. സാമൂഹിക പരിഷ്ക്കർത്താവും നവോത്ഥാന നായികയുമായിരുന്ന അന്തരിച്ച കസ്തൂരി ഭായിയുടെ ഡയറിക്കുറിപ്പുകൾ മകൻ സമാഹരിച്ച് പുസ്തകമാക്കുകയായിരുന്നു. മലയാളം പതിപ്പ് കഴിഞ്ഞ നവംബറിൽ ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പ്രകാശിപ്പിച്ചിരുന്നു.

എം.ഡി.രാജേന്ദ്രൻ, ജോഷി ഭായ്, ഉണ്ണികൃഷ്ണൻ, ലിപി അക്ബർ, അച്യുതൻ പനച്ചിക്കുന്ന്, സജീദ് ഖാൻ പനവേലിൽ എന്നിവർ പ്രസംഗിച്ചു.

ഏരീസ് തിയേറ്ററിൽ പ്രകാശനത്തോടനുബന്ധിച്ചു നടത്തിയ സാഹിത്യ സംഗമത്തിൽ മുൻ ഡി.ജി.പി.ബി.സന്ധ്യ, വി.ആർ.സുധീഷ്, സോഹൻ റോയ്, എം.ഡി.രാജേന്ദ്രൻ, കെ.ഉണ്ണികൃഷ്ണൻ, ഏരീസ് ഗ്രൂപ്പ് പ്രോജക്റ്റ് മാനേജർ അരുൺ കരവാളൂർ, സാഹിത്യ മേഖലയുടെ ചുമതല നിർവഹിക്കുന്ന അച്യുതൻ പനച്ചിക്കുത്ത്, ഹരികുമാർ അടിയോടിൽ എന്നിവർ പ്രസംഗിച്ചു.

Advertisment