കുളവുംതലയ്ക്കൽ ശ്രീകണ്ഠസ്വാമി ക്ഷേത്രട്രസ്റ്റ് ദേവാമൃതം പുരസ്കാരം മഞ്ചവിളാകം മനോഹരന് സമ്മാനിച്ചു

New Update
devamrutham award

പാറശ്ശാല: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മഞ്ചവിളാകം കുളവുംതലയ്ക്കൽ ശ്രീകണ്ഠസ്വാമി ക്ഷേത്രട്രസ്റ്റ് സമ്മാനിക്കുന്ന ദേവാമൃതം പുരസ്കാരം മഞ്ചവിളാകം മനോഹരന് സമ്മാനിച്ചു. 

Advertisment

ക്ഷേത്രപ്രസിഡൻ്റ് ബി.അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ റിട്ട. പ്രഥമാധ്യാപകൻ ബാഹുലേയൻ മുഖ്യാതിഥിയും ജി.എസ്.ടി അസിസ്റ്റൻ്റ് കമ്മീഷണറും കവിയും ഗ്രന്ഥകർത്താവുമായ മലയിൽക്കട സുർജിത്ത് മുഖ്യ പ്രഭാഷകനുമായിരുന്നു. 

കൈത്തറി നെയ്ത്ത് രംഗത്ത് നൽകിയ  സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ദേശത്തിൻ്റെ ആദരവായി "ദേവാമൃതം" പുരസ്കാരത്തിന് കൈത്തറിരംഗത്ത് കാരണവർ സ്ഥാനം അലങ്കരിക്കുന്ന മഞ്ചവിളാകം മനോഹരനെ തിരഞ്ഞെടുത്തതെന്ന് ക്ഷേത്രട്രസ്റ്റ് പ്രസിഡൻ്റ് വ്യക്തമാക്കി. 

devamrutham award-2

ക്ഷേത്രത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന വേലായുധൻ മഠത്തുവിളയുടെ പാവനസ്മരണാർത്ഥം 2024 മുതൽ ദേവാമൃതം പുരസ്കാരം ട്രസ്റ്റ് കമ്മറ്റി നൽകിവരുന്നു.

അരനൂറ്റാണ്ടിലേറെയായി നെയ്ത്ത് വ്യവസായത്തിൽ സജീവമായ മഞ്ചവിളാകം മനോഹരൻ കൈത്തറി നെയ്ത്തു മേഖലയിൽ നിരവധി പേർക്ക് മാർഗ്ഗദർശിയും തൊഴിൽ ദാതാവും ''നെയ്ത്തുകാരൻ കട" എന്ന കൈത്തറി വസ്ത്രാലയത്തിൻ്റെ സ്ഥാപകനുമാണ്.

മുഖ്യാതിഥിയായ ബാഹുലേയൻ, മലയിൽക്കട സുർജിത് എന്നിവർ ചേർന്ന് ദേവാമൃതം പുരസ്കാരം മനോഹരന് സമർപ്പിച്ചു.

തിരുവനന്തപുരം ഐസർ ൽ നിന്നും എം.എസ്.ഡിഗ്രി നേടിയ ആദിത്യ.എ, ബി.എ.എം.എസ്. ഡിഗ്രി നേടിയ ഡോ.ദേവിക.ബി.ആർ എന്നി വിദ്യാർത്ഥികളെയും ട്രസ്റ്റ് കമ്മറ്റിയുടെ പുരസ്കാരം നൽകി ആദരിച്ചു. ട്രസ്റ്റ് സെക്രട്ടറി രതീഷ്. ജി.എസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

Advertisment