സംസ്ഥാനത്തെ നാലിന ക്ഷേമ പെൻഷനുകൾ 1600 രൂപയായി ഉയർത്തി

author-image
ഇ.എം റഷീദ്
New Update
pension amount increased

തിരുവനന്തപുരം: നലിന ക്ഷേമ പെൻഷനുകൾ 1600 രൂപയായി സംസ്ഥാന സർക്കാർ ഉയർത്തി. വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ്‌ ഉയർത്തിയത്‌. 

Advertisment

അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്‌. അവശ കായിക താരങ്ങൾക്ക്‌ നിലവിൽ 1300 രൂപയും, സർക്കസ്‌ കലാകാർക്ക്‌ നിലവിൽ 1200 രുപയും, വിശ്വകർമ്മ പെൻഷൻ നിലവിൽ 1400 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌.

Advertisment