വൈലോപ്പിള്ളി ചരമദിനാചരണത്തോടനുബന്ധിച്ച് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു: സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം

New Update
viloppilly

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 'വൈലോപ്പിള്ളി കവിതകളുടെ' ആലാപന മത്സരം സംഘടിപ്പിക്കുന്നു. 

Advertisment

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. മഹാകവിയുടെ ചരമദിനമായ ഡിസംബർ 22 ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡ്, സർട്ടിഫിക്കേറ്റ് എന്നിവ നൽകും.

താല്പര്യമുള്ളവർ നിർദ്ദിഷ്ട അപേക്ഷഫോം പൂരിപ്പിച്ച് പ്രായം തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ 8 നകം ഇമെയിൽ/തപാൽ മുഖാന്തിരം ഓഫീസിൽ ലഭ്യമാക്കണം. 

അപേക്ഷിക്കേണ്ട വിലാസം: സെക്രട്ടറി,വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നാളന്ദ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം - 3. ഫോണ്‍: 04712311842, മൊബൈൽ: 9744012971.

Advertisment